കള്ള്ഷാപ്പ് ആംഗൻവാടിക്കു സമീപത്തേക്കു മാറ്റാൻ അനുവദിക്കില്ലെന്ന്
11:39 PM Apr 04, 2017 | Deepika.com
മുട്ടുചിറ: കള്ള്ഷാപ്പ് ആംഗൻവാടി കെട്ടിടത്തിനു സമീപത്തേക്കു മാറ്റി സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു മുട്ടുചിറയിലെ ജനകീയ പൗരസമിതി. മുട്ടുചിറ പെട്രോൾ പന്പിനു സമീപം പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പാണ് 10-ാം വാർഡിൽ പ്രവർത്തിക്കുന്ന ആംഗൻവാടി കെട്ടിടത്തിനു സമീപമുള്ള വീട്ടിലേക്കു മാറ്റാൻ ശ്രമിക്കുന്നത്. ഈ കെട്ടിടത്തിൽനിന്നും 125 മീറ്റർ അകലത്തിൽ മാത്രമാണു ആംഗൻവാടി പ്രവർത്തിക്കുന്നത്. കള്ള്ഷാപ്പ് മാറ്റിസ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികൾ ചേർന്നു ജനകീയ പൗരസമിതി രൂപീകരിച്ചു പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. കള്ള്ഷാപ്പ് മാറ്റി സ്ഥാപിക്കുന്ന നടപടിക്കെതിരെ എക്സൈസ് അധികൃതകർക്കും പഞ്ചായത്തിനും ജനകീയ പൗരസമിതി പരാതി നല്കിയിട്ടുണ്ട്.