കത്തോലിക്കാ കോൺഗ്രസ് വൈക്കം മേഖല സംഗമം
11:37 PM Apr 04, 2017 | Deepika.com
വൈക്കം: പുരോഹിതർക്കും സമർപ്പിതർക്കുമൊപ്പം അല്മായർക്കും സഭയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സുപ്രധാന പങ്കു വഹിക്കാനുണ്ടെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്കാ കോൺഗ്രസ് വൈക്കം മേഖല കുടുംബസംഗമവം വല്ലകം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ മാർ ആലഞ്ചേരി. വിവിധ യൂണിറ്റുകളിലെ വൈദികരും സംഘടനാ പ്രസിഡന്റുമാരും കർദിനാളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു ചർച്ച നടത്തി. ഫൊറോനാ വികാരി റവ. ഡോ. പോൾ ചിറ്റിനപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. പീറ്റർ കോയിക്കര, അതിരൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരി, ജയൻ കോലഞ്ചേരി, സാജു വാതപ്പള്ളിൽ, ജിജോ ചെറിയാൻ കൊണ്ടിയിൽ, സിബി ഉപ്പാണി എന്നിവർ പ്രസംഗിച്ചു.