കറുകച്ചാൽ: വിദ്യാലയങ്ങൾ അറിവുകളും വിവരങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങൾ മാത്രമല്ല ജീവിതം രൂപപ്പെടുന്ന കൂടിയാണെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
കങ്ങഴ ഗവൺമെന്റ് എൽപി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാൽ വിദ്യാഭ്യാസ ഗുണനിലവാരമുണ്ടാകില്ലെന്നുള്ള പ്രാചരണം അടിസ്ഥാന രഹിതമാണെന്നും പി. രാമകൃഷ്ണൻ പറഞ്ഞു. ഡോ. എൻ. ജയരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു. ശതാബ്ദി സ്മാരക ലൈബ്രറി ശിലാസ്ഥാപനം വി.എൻ. വാസവൻ നിർവഹിച്ചു. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.കെ. കൃഷ്ണൻ പുസ്തക സമർപ്പണം നിർവഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ, ജില്ലാ പഞ്ചായത്തംഗം അജീത് മുതിരമല, കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ്, വൈസ് പ്രസിഡന്റ് ചന്ദിക ചന്ദ്രൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം സുഷമ ശിവദാസ്, പഞ്ചായത്തംഗങ്ങളായ മുകേഷ് കെ. മാണി, ആലീസ് തോമസ്, മിനി നാരായണൻ, ശ്രീലതാ ദേവി, ശ്രീകല ഹരി, കെ.എം. ജോസഫ്, വി.എം. ഫൈസൽ , ജാസ്മിൻ നവാസ്, സുരേഷ് കെ. പിള്ള, എം.എം. ഷീബാ പോൾ, കെ.എൻ ദർശന, കറുകച്ചാൽ എഇഒ എ.ജെ. സെബാസ്റ്റ്യൻ, പിപിഒ ആർ. ശ്രീജേഷ്, ഹെഡ്മിസ്ട്രസ് സി.എച്ച്. ജമീല, ജമാലുദീൻ വാഴത്തറ, കെ.എം. മാത്യു ആനിത്തോട്ടം, പി.എച്ച്. ഷിയാസ്, രഞ്ജിത്, ഗിരീഷ് കോനാട്ട്, ഷാഹുൽ ഹമീദ്, ടി.എ. നസീർ എന്നിവർ പ്രസംഗിച്ചു.
ജീവിതം രൂപപ്പെടുത്തുന്നത് വിദ്യാലയങ്ങളിൽ: സ്പീക്കർ
11:37 PM Apr 04, 2017 | Deepika.com