ചങ്ങനാശേരി: വിലക്കയറ്റം, കുടിവെള്ള ക്ഷാമം, സ്ത്രീകൾക്കും കുട്ടികൾക്കുംനേരേ നടന്നുവരുന്ന അതിക്രമങ്ങൾ എന്നീ കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് മഹിളാ ജനതാദൾ(യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറിന് തിരുവനന്തപുരത്തു സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ധർണാസമരം വിജയിപ്പിക്കുവാൻ മഹിളാ ജനതാദൾ(യു) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ചങ്ങനാശേരിയിൽ ബിവറേജ് കോർപറേഷന്റെ മദ്യവില്പനശാല വട്ടപ്പള്ളിയിൽ വെയർ ഹൗസിംഗ് കോർപറേഷന്റെ കെട്ടിടത്തിൽ തുടങ്ങുന്നത് സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും സമീപം മദ്യ വില്പനശാല പാടില്ലെന്ന തീരുമാനം ലംഘിച്ചു കൊണ്ടാണെന്നും ഇതിനെതിരായ ബഹുജന സമരത്തിനു പിന്തുണ കൊടുക്കാനും യോഗം തീരുമാനിച്ചു.
മഹിളാ ജനതാദൾ(യു) ജില്ലാ പ്രസിഡന്റ് ഓമന വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ഷീബാ മോഹൻദാസ്, ബിജി പീറ്റർ പന്തലാനി, മഞ്ജു ഷാനു, ദിവ്യ പ്രവീണ്‍, അനില പി.റ്റി., മറിയാമ്മ സാലി, കെ. റോസ്ലി, സൗമിനി ശ്യാം, സൗമ്യ വിനു, പൂജാ വിപിൻ, വിദ്യാ റെജി, ടെസി സാബു, റിൻസി ജോസ്, റെനി ജോമോൻ എന്നിവർ പ്രസംഗിച്ചു.
ധർണ ആറിന്
11:37 PM Apr 04, 2017 | Deepika.com