മാണികുളം തൊടിക്കൽ റോഡിന്റെ ഉദ്ഘാടനം
11:37 PM Apr 04, 2017 | Deepika.com
നെടുംകുന്നം: നെടുംകുന്നം പഞ്ചായത്തിൽ 14-ാം വാർഡിൽ ജനകീയ സഹകരണത്തോടെ പുനർ നിർമിച്ച കോൺക്രീറ്റിംഗ് നടത്തിയ മാണികുളം തൊടിക്കൽ റോഡിന്റെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ നിർവഹിച്ചു. നെടുംകുന്നം പഞ്ചായത്തംഗം ജോസഫ് ദേവസ്യ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഗോപകുമാർ, വൈസ് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ, ടി.ആർ. ഉണ്ണികൃഷ്ണൻ, ഏബ്രഹാം ജോസ്, എൽ.സി. ജോസഫ്, ടി.വി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.