ലോ​​റി സ​​മ​​രം: സം​​ഭ​​രി​​ച്ച നെ​​ല്ല് ക​​യ​​റ്റി​​വി​​ടാ​​നാ​​കാ​​തെ ക​​ർ​​ഷ​​ക​​ർ

11:33 PM Apr 04, 2017 | Deepika.com
കോ​​ട്ട​​യം: ലോ​​റി സ​​മ​​രം മൂ​​ലം പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നും സം​​ഭ​​രി​​ച്ച നെ​​ല്ല് ക​​യ​​റ്റി​​വി​​ടാ​​നാ​​കാ​​തെ ക​​ർ​​ഷ​​ക​​ർ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ക​​യാ​​ണ്. ഏ​​ജ​​ൻ​​സി​​ക​​ൾ ലോ​​റി വി​​ട്ടു ന​​ൽ​​കാ​​ൻ ത​​യാ​​റാ​​യെ​​ങ്കി​​ലും ചി​​ല​​ർ കു​​ഴ​​പ്പം സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യി ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. കാ​​ല​​ടി​​യി​​ലേ മി​​ല്ലി​​ലേ​​ക്കു ക​​യ​​റ്റി വി​​ട്ട നെ​​ല്ല് ലോ​​റി​​ക​​ൾ എം​​സി റോ​​ഡി​​ൽ പ​​ല​​യി​​ട​​ത്താ​​യി ത​​ട​​ഞ്ഞു. നെ​​ല്ലെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​യി സ​​പ്ലൈ​​കോ രം​​ഗ​​ത്തു​​ണ്ടെ​​ങ്കി​​ലും ക​​യ​​റ്റി​​വി​​ടാ​​ൻ മാ​​ർ​​ഗ​​മ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ്. ലോ​​റി സ​​മ​​രം തു​​ട​​ര​​ന്ന​​തി​​നാ​​ലും നെ​​ല്ല് ക​​യ​​റ്റി​​വി​​ടാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​നാ​​ൽ ക​​ർ​​ഷ​​ക​​ർ ആ​​ശ​​ങ്ക​​യി​​ലാ​​ണ്.
ഏ​​തു നി​​മി​​ഷ​​വും വേ​​ന​​ൽ​​മ​​ഴ​​യെ​​ത്താം. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ പ​​ല​​യി​​ട​​ത്തും ചെ​​റി​​യ തോ​​തി​​ൽ മ​​ഴ പെ​​യ്തി​​രു​​ന്നു. ശ​​ക്ത​​മാ​​യ മ​​ഴ​​പെ​​യ്താ​​ൽ ക​​ള​​ത്തി​​ൽ വെ​​ള്ളം ക​​യ​​റി നെ​​ല്ല് ന​​ശി​​ക്കു​​മെ​​ന്ന​​ത് ക​​ർ​​ഷ​​ക​​രെ പേ​​ടി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്. ലോ​​ഡു​​മാ​​യി പോ​​കു​​ന്ന ലോ​​റി​​ക​​ൾ​​ക്ക് പോ​​ലീ​​സ് സം​​ര​​ക്ഷ​​ണം ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം വി​​വി​​ധ ക​​ർ​​ഷ​​ക സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ൾ ക​​ള​​ക്ട​​റോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തി​​ൻ പ്ര​​കാ​​രം ജി​​ല്ലാ പോ​​ലീ​​സ ്ചീ​​ഫി​​ന് ക​​ള​​ക്ട​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. നെ​​ല്ലു സം​​ഭ​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​കാ​​ത്ത​​ത് ക​​ർ​​ഷ​​ക​​രെ ദു​​രി​​ത​​ത്തി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.
ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​രാ​​ണ് കൂ​​ടു​​ത​​ലും ദു​​രി​​ത​​ത്തി​​ലാ​​ത്. ക​​ടം വാ​​ങ്ങി​​യും മ​​റ്റും കൃ​​ഷി ചെ​​ല​​വ് നി​​ർ​​വ​​ഹി​​ച്ച ക​​ർ​​ഷ​​ക​​ർ​​ക്ക് ചെ​​റി​​യ ന​​ഷ്ടം പോ​​ലും താ​​ങ്ങാ​​വു​​ന്ന​​തി​​നു​​മ​​പ്പു​​റ​​മാ​​ണ്.