പൂജ ഉത്സവം

11:25 PM Apr 04, 2017 | Deepika.com
കഞ്ചിക്കോട്: മാരിയമ്മൻ ക്ഷേത്രത്തിലെ മാരിയമ്മൻ പൂജ ഉത്സവം ആഘോഷിച്ചു. രാവിലെ ശ്രീരാമപട്ടാഭിഷേകം, കമ്പം കൊണ്ടുവരൽ, ലളിത സഹസ്രനാമാർച്ചന, ദീപാരാധന, മേളം, വൈകിട്ട് പകൽവേല എന്നിവ നടന്നു. പുലർച്ചെ തായമ്പക, ആറിനു രാത്രിവേല തുടർന്ന് സമാപനം, ബുധൻ രാവിലെ 6.30നു മാവിളക്ക്, വൈകിട്ട് ആറിനു മംഗല്യപൂജ, മഞ്ഞൾ നീരാട്ട്, ഉച്ചിമാകാളിയമ്മൻ പൂജ എന്നിവയോടെ ഉത്സവം സമാപിക്കും.