ചിറ്റൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർഥി സംഗമം

11:25 PM Apr 04, 2017 | Deepika.com
ചിറ്റൂർ: ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർഥി സംഗമം നടത്തി. എംഎൽഎ കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി.ജയബാലമേനോൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ.ചന്ദ്രൻ, ചിറ്റൂർ–തത്തമംഗലം നഗരസഭാ ചെയർമാൻ ടി.എസ്.തിരുവെങ്കിടം, ജില്ലാ പഞ്ചായംഗം വി.മുരുകദാസ്, കെ.ജി.ശേഖരനുണ്ണി, വൈ.കല്യാണകൃഷ്ണൻ, വി.ഗീത, ജയ്സൺ ഹില്ലാരിയോസ്, ബേബി ശാലിനി, പി.രത്നാമണി, എം.സ്വാമിനാഥൻ, എം.മുകേഷ് എന്നിവർ പ്രസംഗിച്ചു. 2022–ൽ നടക്കുന്ന സ്കൂളിന്റെ 15–ാം വാർഷികാഘോഷത്തിൽ അന്താരാഷ്ര്‌ട നിലവാരമുള്ള പഠനരീതികളിലേക്ക് ഉയർത്താൻ വികസനസമിതിയുമായി സഹകരിച്ച് പ്രവർത്തിക്കാനും വിവിധ ബാച്ചുകളിൽ ഉൾപ്പെട്ട പൂർവവിദ്യാർഥികൾ തീരുമാനിച്ചു.