ചിത്രപ്രദർശനം ശ്രദ്ധേയമായി

11:25 PM Apr 04, 2017 | Deepika.com
വടക്കഞ്ചേരി: ആർഎസ്എസ് ആക്രമണത്തിനെതിരെ സിപിഎമ്മിന്റെ ചിത്രപ്രദർശനം. സി.പി.എംവടക്കഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിലാണ് ബസ്സ്റ്റാൻഡിൽ ചിത്ര പ്രദർശനമൊരുക്കിയത്. സിപിഎം. ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം സി.കെ.ചാമുണ്ണി അധ്യക്ഷനായി.ഏരിയാ സെക്രട്ടറി ടി.കണ്ണൻ, സി.തമ്പു എന്നിവർ സംസാരിച്ചു.വൈകുന്നേരം നടന്ന സമാപനത്തിൽ പ്രൊഫ.എം.എം.നാരായണൻ പ്രഭാഷണം നടത്തി.സി.കെ.ചാമുണ്ണി അധ്യക്ഷനായി.സി.ടി. കൃഷ്ണൻ, ടി.കണ്ണൻ, സി. തമ്പു എന്നിവർ സംസാരിച്ചു.