മറ്റുതീരുമാനങ്ങൾ

11:25 PM Apr 04, 2017 | Deepika.com
* നിലവിലുള്ള 12 കി.മീറ്റർ ഫെൻസിങ് കൂടാതെ വനംവകുപ്പിന്റെ ഭൂമിയോടനു ബന്ധിച്ചും ഫെൻസിങ് നടത്താൻ ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് കത്ത് നൽകും. * ഡാമിൽ അടിഞ്ഞ് കൂടിയിരിക്കുന്ന 30 മില്യൻ എം.ക്യൂബ് ചെളി നീക്കം ചെയ്യാൻ സർക്കാർ തുടങ്ങിവെച്ച നടപടികൾ ത്വരിതപ്പെടുത്തും.

* ഫെൻസിങ് തകരാറായ സ്‌ഥലത്ത് ഉടൻ അറ്റകുറ്റപ്പണി നടത്തും. * സംരക്ഷിത മേഖലയിൽ ടൂറിസ്റ്റുകൾ കടക്കാതിരിക്കാൻ സൂചികാ ബോർഡുകൾ സ്‌ഥാപിക്കും. മലമ്പുഴ ജലാശയത്തിൽ വ്യാപകമായി വളരുന്ന പരാതിച്ചെടിയും വെള്ളം മലിനമാക്കുന്നതായി റിപ്പോർട്ട്. ഒടിച്ചുകുത്തി എന്ന പേരിലും അറിയപ്പെടുന്ന ഈ ചെടി ചീയുമ്പോൾ ദുർഗന്ധമുണ്ടാവുകയും ജലാശയത്തിൽ അടിയുമ്പോൾ ജലം മലിനമാവുകയും ചെയ്യും.

ചെടികൾ വളരുന്ന മുറയ്ക്ക് നീക്കം ചെയ്യാൻ സ്‌ഥിരം സംവിധാനം കണ്ടെത്താൻ ജലസേചന വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. യോഗത്തിൽ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ , മലമ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എൻ.ശിവദാസൻ, വിവിധ വകുപ്പു മേധാവികൾ യോഗത്തിൽ പങ്കെടുത്തു.