ബൈക്കിൽ തടിലോറി തട്ടി മധ്യവയസ്കൻ മരിച്ചു
11:18 PM Apr 04, 2017 | Deepika.com
പെരുന്പാവൂർ: തടി ലോറി തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. നെല്ലിക്കുഴി തൊപ്പിയിൽ ഹംസ (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് പി.പി റോഡിൽ അല്ലപ്ര ആകാശവാണി മുസ് ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. വാഹനങ്ങൾ ഒരേദിശയിൽ സഞ്ചരിക്കുന്പോൾ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയിലുണ്ടായിരുന്ന തടിമുട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഹംസ കഴിഞ്ഞ 10 വർഷമായി നെല്ലിക്കുഴിയിൽ താമസിച്ചുവരികയും നെല്ലിക്കുഴിയിലുള്ള ഒരു ഓയിൽ ഏജൻസിയുടെ കളക്ഷൻ ഏജന്റായി ജോലി ചെയ്യുകയുമായിരുന്നു. കബറടക്കം ഇന്ന് നെല്ലിക്കുഴി നെല്ലിക്കുന്നത്ത് ജുമാമസ്ജിദിൽ നടക്കും. ഭാര്യ: ഷംല. മക്കൾ: ഷാഹിന (പ്ലസ്ടു), ഷെസ്മിൻ, ഷിസ്വാന (ഇരുവരും എസ്എസ്എൽസി).