ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥൻ വീണു മരിച്ചു
11:17 PM Apr 04, 2017 | Deepika.com
കോതമംഗലം: ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്നു വീണ് മരിച്ചു. മലയിൻകീഴ് വരിക്കാനിക്കൽ കുഞ്ഞപ്പൻ (58) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഉഞ്ഞാപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചക്കയിടാൻ കയറുന്നതിനിടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: കൗസല്യ കീരംപാറ ഞാറംപിള്ളിൽ കുടുംബാംഗം. മക്കൾ: അശ്വതി (കാനഡ), അഖിൽ കുമാർ (എച്ച്ഡിഎഫ്സി ബാങ്ക്). മരുമകൻ: അഭിലാഷ് (സൗത്ത് ആഫ്രിക്ക).