സർവീസ് പോർട്ടൽ
വിലാസത്തിൽ മാറ്റം
ആലപ്പുഴ: സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ സന്പൂർണ കംപ്യൂട്ടറൈസേഷനുമായി ബന്ധപ്പെട്ട് നിലവിൽ ഉണ്ടായിരുന്ന ഡിഡിഒ സർവീസ് പോർട്ടൽ വിലാസമായിരുന്ന www.isnurance. kera la. ketlron.in എന്നത് ഏപ്രിൽ ഒന്നു മുതൽ wwws. tateisnu rance.kerala.gov.inഎന്ന വിലാസത്തിലേയ്ക്ക് മാറ്റി.
വൈദ്യുതി മുടങ്ങും
കൈനകരി : കൈനകരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൊന്നാകരി, പൂന്തുരം, കുറുവപ്പാടം, അഞ്ഞൂറ്റംപാടം, പള്ളാത്തുരുത്തി, കന്നിട്ടപ്പാടം, കരുവേലിപ്പാടം, ഭഗവതിപ്പാടം, ചീപ്പുമുട്ട്്, തയ്യിൽകായൽ, പുന്നമട സായികേന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നു രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ്് എൻജിനിയർ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
ആലപ്പുഴ: എക്സ്ചേഞ്ച് റോഡിൽ (ഹെഡ് പോസ്റ്റ് ഓഫീസിനു വടക്കുവശം) റോഡിനു കുറുകെ കാന പണിയുന്നതിനാൽ ഇന്നു മുതൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. വാഹനങ്ങൾ പാർശ്വറോഡുകളിലൂടെ പോകണം.
ഓർമിക്കാൻ
10:54 PM Apr 04, 2017 | Deepika.com