റോ​ഡ​രി​കി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു

10:37 PM Apr 04, 2017 | Deepika.com
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ അ​തി​ര്‍​ത്തി​ക്കു​ള്ളി​ലും ചു​റ്റു​മു​ള്ള പ​ഞ്ചാ​യ​ത്തു​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തു പ​തി​വാ​കു​ന്നു.
മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് ഭാ​ഗ​ത്തു​ള്ള റോ​ഡു​ക​ളി​ലെ​ല്ലാം ക​ക്കൂ​സ് മാ​ലി​ന്യം​ വ​രെ നി​ക്ഷേ​പി​ക്കു​ന്ന​വ​രു​ണ്ട്. തൊ​ണ്ടി​ക്കു​ഴ​യി​ല്‍ റോ​ഡ​രി​കി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​രാ​തി പ​റ​യു​ന്നു. കാ​രി​ക്കോ​ട് കു​ന്നം റോ​ഡി​ല്‍ തൊ​ണ്ടി​ക്കു​ഴ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് റോ​ഡി​ല്‍ ഉ​ള്‍​പ്പെ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യും ഇ​വി​ടെ റോ​ഡ​രി​കി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ക​യാ​ണ്. മ​ദ്യ​ക്കു​പ്പി​ക​ള്‍, അ​ടു​ക്ക​ള മാ​ലി​ന്യം, പ്ലാ​സ്റ്റി​ക്ക് ഉ​ള്‍​പ്പെ​ടെ ഉ​ള്ള​വ​യും ഇ​വി​ടെ ഉ​ള്ള പു​ല്ല് മൂ​ടി​യ കാ​ന​യി​ല്‍ ത​ള്ളു​ന്നു​ണ്ട്.
ക​നാ​ല്‍ പു​റമ്പോ​ക്കി​നോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ഇ​വി​ടെ ജ​ന​വാ​സം കു​റ​വാ​യ​ത​തി​നാ​ല്‍ ആ​ണ് ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ത്തി​യാ​ണ് ഈ ​സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്തി ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ടു​ത്ത ദു​ര്‍​ഗ​ന്ധം മൂ​ലം സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ പി​ന്നീ​ട് ഇ​വ നീ​ക്കം ചെ​യ്യു​ക​യാ​ണ് പ​തി​വ്.
മാ​ലി​ന്യം ത​ള്ളു​ന്ന​തോ​ടെ നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ര്‍​ധി​ച്ച​താ​യും സം​ഭ​വ​ത്തി​ല്‍ പ​രാ​തി പ​റ​ഞ്ഞി​ട്ടും റോ​ഡ​രി​ക് വൃ​ത്തി​യാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ത​യാറാ​കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.