മ​ദ്യ​ശാ​ല​ക്കു മു​ന്നി​ൽ അ​ക്ര​മം​ന​ട​ത്തി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ ത​ല്ലി​യോ​ടി​ച്ചു

10:34 PM Apr 04, 2017 | Deepika.com
രാ​ജ​കു​മാ​രി: പൂ​പ്പാ​റ മ​ദ്യ​ഷാ​പ്പി​നു മു​ന്നി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. ഇ​ന്ന​ലെ രാ​വി​ലെ 11-നോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​വി​ൽ​പ​ന​ശാ​ല​യി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം വ​ഴി​യാ​ത്ര​ക്കാ​രി​യെ ഇ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ നാ​ട്ടു​കാ​രി​ൽ ചി​ല​ർ യു​വാ​ക്ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി മു​ന്ന​റി​യി​പ്പു​ന​ൽ​കി വി​ട്ട​യ​ച്ചു. ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ശേ​ഷം യു​വാ​ക്ക​ൾ കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി പ്ര​ദേ​ശ​ത്ത് ഭീ​തി​പ​ര​ത്തി. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. ഇ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് യു​വാ​ക്ക​ളെ അ​ടി​ച്ചോ​ടി​ച്ചു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ശാ​ന്ത​ന്പാ​റ പോ​ലീ​സ് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.