ന്യൂഡൽഹി: ശശികല അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തതിനെതിരേ ഒ. പനീർശെൽവത്തെ പിന്തുണയ്ക്കുന്ന പത്തുപേരുടെ സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ഇടക്കാല സെക്രട്ടറിയായി ശശികല ചുമതലയേറ്റത് പാർട്ടി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് മൈത്രേയൻ എംപി യുടെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പാർട്ടി ചിഹ്നം ശശികല പക്ഷത്തിനു നല്കരുതെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒപിഎസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ
01:23 AM Feb 17, 2017 | Deepika.com