കെ.​എം. മാ​ണി​ എംഎൽഎയ്ക്ക് പാ​ലാ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന്‍റെ ആ​ദ​രം

10:24 PM Apr 04, 2017 | Deepika.com
പാ​ലാ: കേ​ര​ള നി​യ​മ​സ​ഭ​യി​ൽ അ​ന്പ​ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കെ.​എം. മാ​ണി എം​എ​ൽ​എ​യെ പാ​ലാ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ആ​ദ​രി​ച്ചു. ഇ​ന്ന​ലെ ന​ഗ​ര​സ​ഭ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ന സ​ണ്ണി, കെ.​എം. മാ​ണി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ പാ​ലാ ന​ഗ​ര​സ​ഭ​യെ കെ.​എം. മാ​ണി അ​ഭി​ന​ന്ദി​ച്ചു. ന​ഗ​ര​സ​ഭ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി വാ​ങ്ങി​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ വി​ത​ര​ണം, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള ലാ​പ്ടോ​പ് വി​ത​ര​ണം എ​ന്നി​വ​യും കെ.​എം. മാ​ണി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ കു​ര്യാ​ക്കോ​സ് പ​ട​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ബി​ജു പാ​ലൂ​പ്പ​ട​വി​ൽ, കൊ​ച്ചു​റാ​ണി അ​പ്രേം മു​കാ​ല, ഷെ​റി​ൻ തോ​മ​സ്, പ്ര​ഫ. സ​തീ​ഷ് ചൊ​ള്ളാ​നി, റാ​ണി റോ​മ​ൽ പ​ടി​ഞ്ഞാ​റെ​ക്ക​ര, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ഡ്വ. ബെ​റ്റി ഷാ​ജു, സു​ഷ​മ ര​ഘു, സി​ബി​ൽ തോ​മ​സ്, ജോ​ർ​ജു​കു​ട്ടി ചെ​റു​വ​ള്ളി​ൽ, ജി​ജി ജോ​ണി, പി.​കെ. മ​ധു, ടോ​ണി തോ​ട്ട​ത്തി​ൽ, ലൂ​സി ജോ​സ്, ടോ​മി ജോ​സ​ഫ്, സി​ജി പ്ര​സാ​ദ്, ലി​സ്യൂ ജോ​സ്, ബി​ജി ജോ​ജോ, മി​നി പ്രി​ൻ​സ്, മേ​രി ഡൊ​മി​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, പൗ​ര​പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.