മൂ​ന്നി​ല​വി​ൽ ഇ​നി സി​പി​എം-​കോ​ൺ​ഗ്ര​സ് ഭ​ര​ണ​മെ​ന്ന്

10:24 PM Apr 04, 2017 | Deepika.com
മൂ​ന്നി​ല​വ്: മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​തോ​ടെ ഇ​നി സി​പി​എം-കോ​ൺ​ഗ്ര​സ് ഭ​ര​ണം ന​ട​ക്കു​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ആ​രോ​പി​ച്ചു. കോ​ൺ​ഗ്ര​സി​ന്‍റെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് നി​ല​വി​ലു​ള്ള​ത്. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു ചെ​യ്യാ​തെ വി​ട്ടു​നി​ന്നാ​ണ് കോ​ൺ​ഗ്ര​സ്, സി​പി​എം സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ച്ച​ത്. നേ​ര​ത്തെ ന​ട​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ ത്തി​ലും കോ​ൺ​ഗ്ര​സ്, സി​പി​എ​മ്മി​നെ പി​ന്തു​ണ​ച്ചി​രു​ന്നു.
ഇതിനിടെ, കോ​ൺ​ഗ്ര​സി​ന് ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മൂ​ന്നി​ല​വ് മ​ണ്ഡ​ലം ക​മ്മി​റ്റി പാർട്ടി നേതൃത്വ ത്തോട് ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നി​ല​വി​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​നു ന​ൽ​കി​യി​രു​ന്ന പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​നും മണ്ഡ ലം കമ്മിറ്റി തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി അ​മ്മി​യാ​നി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ഡ്വ. ബി​ജു ഇ​ളം​തു​രു​ത്തി​യി​ൽ, സി​റി​യ​ക് കു​ര്യ​ൻ, ലേ​ഖാ കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​ർ, മേ​രി​ക്കു​ട്ടി ജോ​ർ​ജ്, ഷേ​ർ​ളി ജോ​സ​ഫ്, അ​ജി​ത് പെ​ന്പി​ളു​കു​ന്നേ​ൽ, ടൈ​റ്റ​സ് പു​ന്ന​പ്ലാ​ക്ക​ൽ, റോ​യി ക​ദ​ളി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.