മൂന്നിലവ്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ഷാജി ജോൺ വിജയിച്ചു.
ഷാജി ജോണിന് അഞ്ച് വോട്ടും എതിർ സ്ഥാനാർഥി കേരള കോൺഗ്രസ്-എമ്മിലെ ജോയി അമ്മിയാനിക്ക് നാല് വോട്ടും ലഭിച്ചു. കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. ജനപക്ഷത്തിന്റെ രണ്ട് അംഗങ്ങൾ എൽഡിഎഫിന് വോട്ടു ചെയ്തു. കോൺഗ്രസ് മെംബർമാർ കമ്മിറ്റിയിൽ പങ്കെടുത്ത് സ്ലിപ്പ് വാങ്ങിയെങ്കിലും വോട്ടിംഗിൽനിന്നു വിട്ടുനിന്നു. പ്രസിഡന്റ് എത്തിയുമില്ല.
കേരള കോൺഗ്രസ്-എമ്മിന്റെ പിന്തുണയോടെ കോൺഗ്രസിലെ ഷേർളി സെബാസ്റ്റ്യനാണ് നിലവിൽ പ്രസിഡന്റ്. കേരള കോൺഗ്രസ്-എമ്മിലെ ലേഖാ കൃഷ്ണൻകുട്ടി നായർക്കെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോൺഗ്രസ് മെംബർമാർ പിന്തുണച്ചതോടെയാണ് കേരള കോൺഗ്രസ്-എമ്മിനു വൈസ് പ്രസിഡന്റുസ്ഥാനം നഷ്ടമായത്.
പഞ്ചായത്ത് ഭരണസമിതിയിൽ കേരള കോൺഗ്രസ്-എം-നാല്, സിപിഎം-മൂന്ന്, കോൺഗ്രസ്-നാല്, ജനപക്ഷം-രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
മൂന്നിലവിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വിജയം
10:24 PM Apr 04, 2017 | Deepika.com