രാമപുരം: സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ നാല്പതാംവെള്ളി ആചരണവും കുരിശിന്റെ വഴിയും ഏഴിനു നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് പള്ളിയിൽനിന്ന് കുരിശിന്റെ വഴി കുന്നപ്പിള്ളി മലമുകളിലേക്ക് ആരംഭിക്കും. ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ജോസഫ് മുതിരക്കാലായിൽ, ഫാ. ജോസഫ് വയലിൽ, ഫാ. ജിമ്മി വടക്കൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ പീഡാനുഭവസന്ദേശം നൽകും. മലമുകളിൽ വികാരി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ സമാപനസന്ദേശവും സമാപനാശീർവാദവും നൽകും.
ഇടപ്പാടി: നാല്പതാംവെള്ളി ആചരത്തിന്റെ ഭാഗമായി ഇടപ്പാടി കുരിശുപള്ളിയിൽനിന്ന് പാന്പൂരാംപാറ കുരിശുമലയിലേക്ക് ഏഴിനു രാവിലെ 8.30നു കുരിശിന്റെ വഴി നടത്തും.
കാഞ്ഞിരമറ്റം: മാർസ്ലീവ പള്ളിയിൽ നാല്പതാംവെള്ളി ആചരണം ഏഴിനു നടക്കും. വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന, ആഘോഷമായ സ്ലീവാപ്പാത. ഡോ. ടി.സി. തങ്കച്ചൻ പീഡാനുഭവസന്ദേശം നൽകും. തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുമെന്നു വികാരി ഫാ. ജോൺ പൊതീട്ടേൽ അറിയിച്ചു.
നാല്പതാംവെള്ളി ആചരണം
10:24 PM Apr 04, 2017 | Deepika.com