സന്മനസ് കൂട്ടായ്മ ഈസ്റ്റർ ആഘോഷം
10:24 PM Apr 04, 2017 | Deepika.com
പാലാ: പാലാ ഗവൺമെന്റ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്മനസ് കൂട്ടായ്മയുടെ ഈസ്റ്റർ ആഘോഷം അഡാർഡ് ഓഫീസിൽ 15 ന് 1.30 നു നടത്തും. കൂട്ടായ്മ പ്രസിഡന്റ് എം.വി. ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബിഷപ് മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം നിർവഹിക്കും. കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനമൈത്രി പോലീസ്, പാലാ നഗരസഭ, ഗവൺമെന്റ് ആശുപത്രി, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെ അർഹതപ്പെട്ടവർക്ക് വസ്ത്രം, മരുന്ന്, രക്തം എന്നിവ നൽകിവരുന്നു.