ബസ് സ്റ്റോപ്പ് അനുവദിച്ചു
10:24 PM Apr 04, 2017 | Deepika.com
പാലാ: ടൗൺ ബസ് സ്റ്റാൻഡിനു മുൻവശം മെയിൻ റോഡിൽ ബസ് സ്റ്റോപ്പ്അനുവദിക്കുന്നതിന് മുനിസിപ്പൽ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചു. പാലാ ജോയിന്റ് ആർടിഒ, സർക്കിൾ ഇൻസ്പെക്ടർ എന്നിവരോട് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി സ്റ്റോപ്പ് അനുവദിക്കുന്നതിനു നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് ജനതാദൾ-യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് പീറ്റർ പന്തലാനി താലൂക്ക് വികസനസമിതിയോഗത്തിൽ പരാതി നൽകിയിരുന്നു.