അ​ന്പ​ല​ത്ത​റ​യി​ലും പ​ട​ന്ന​ക്കാ​ട്ടും ബൈ​ക്കി​ലെ​ത്തി​യ​വ​ർ മാ​ല ക​വ​ർ​ന്നു

02:09 AM Apr 04, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം യു​വ​തി​യു​ടെ മാ​ല ത​ട്ടി​പ്പ​റി​ച്ച​താ​യി പ​രാ​തി. പു​തു​ക്കൈ ക​ന്പി​ക്കാ​നം മോ​ഹ​ന​ന്‍റെ ഭാ​ര്യ കെ.​ചി​ത്ര(36)​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും അ​ഞ്ചു പ​വ​ൻ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം പ​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു​വത്രെ. പ​ട​ന്ന​ക്കാ​ട് മേ​ൽ​പ്പാ​ല​ത്തി​ന​ടു​ത്തുവ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഹൊ​സ്ദു​ർ​ഗ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്പ​ല​ത്ത​റ​യി​ൽ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഒ​ന്ന​ര​പ​വ​ൻ മാ​ല പ​റി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ടു. പു​ല്ലൂ​രി​ലെ സ​രോ​ജി​നി(76)​യാ​ണ് ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ റോ​ഡ​രികി​ലൂടെ ന​ട​ന്നുപോ​കു​ന്പോ​ഴാ​ണ​ത്രെ മാ​ല പ​റി​ച്ചെ​ടു​ത്ത​ത് അ​ന്പ​ല​ത്ത​റ പോ​ലീ​സ് കേ​സെ​ടു​ത്തു.