ദാ​ഹി​ച്ചു വ​ല​ഞ്ഞ് അ​യ​ർ​ക്കു​ന്നം

11:38 PM Apr 03, 2017 | Deepika.com
അ​യ​ർ​ക്കു​ന്നം: അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് ദാ​ഹി​ച്ചു വ​ല​യു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്.
പ​ന്ന​ഗം​തോ​ടും പൊ​യ്ക​തോ​ടും ചെ​റി​യ ജ​ലാ​ശ​യ​ങ്ങ​ളും ചെ​റു​കി​ട ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ൾ കൊ​ണ്ടും ജ​ല​സ​മൃ​ദ്ധ​മാ​ക്കി​യ നാ​ട്ടി​ൽ ജ​ലം തേ​ടി അ​ല​യേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ജ​ലം കി​ട്ടു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.
ടാ​പ്പു​ഴ, ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ​യും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. മി​ക്ക വാ​ർ​ഡു​ക​ളി​ലും സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ടാ​ങ്കി​ൽ എ​ത്തി​ക്കു​ന്ന വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ടാ​പ്പു​ഴ ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ൽ നി​ന്ന് പു​തി​യ വാ​ട്ട​ർ ക​ണ​ക്‌​ഷ​ൻ ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തും പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. മി​ക്ക ഗ്രാ​മീ​ണ ജ​ല വി​ത​ര​ണ പ​ദ്ധ​തി വ​ഴി 15-20 ദി​വ​സം കു​ടു​ന്പോ​ഴാ​ണ് ജ​ലം ല​ഭി​ക്കു​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.