മരിയാപുരം പ്രാർഥനാ ഗ്രൂപ്പിന്റെ വാർഷികം
12:08 AM Mar 31, 2017 | Deepika.com
മഞ്ഞപ്ര: മരിയാപുരം പ്രാർഥനാ കൂട്ടായ്മയുടെ 26-ാമത് വാർഷികം ഇന്നു മരിയാപുരത്ത് നടക്കും. രാവിലെ 8.30 ന് ജപമാല, കുരിശിന്റെ വഴി, ഗാന ശുശ്രൂഷ, സ്തുതിപ്പ്, 10.30 ന് മഞ്ഞപ്ര ഫൊറോന പള്ളി സഹവികാരി ഫാ. ജിന്റോ പടയാട്ടി വചനപ്രഘോഷണം നടത്തും. വിശുദ്ധ കുർബാന, ആരാധന എന്നിവയ്ക്കു ഫൊറോന വികാരി ഫാ. ജോബ് കൂട്ടുങ്കൽ കാർമികനാകും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടാകും.