അ​ല​ക്സി​സ് മെ​നെ​സി​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ച​ര​മ​വാ​ർ​ഷി​കം: ച​രി​ത്ര​സ​മ്മേ​ള​നം ന​ട​ത്തി

12:07 AM Mar 31, 2017 | Deepika.com
കൊ​ച്ചി: ക്രാ​ന്ത​ദ​ർ​ശി​യാ​യ ഇ​ട​യ​ശ്രേ​ഷ്ഠ​നാ​യി​രു​ന്നു അ​ല​ക്സി​സ് മെ​നെ​സി​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്നു വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​ന്പി​ൽ. അ​ല​ക്സി​സ് മെ​നെ​സി​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 400-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ആ​ർ​എ​ൽ​സി​സി ഹെ​റി​ട്ടേ​ജ് ക​മ്മീ​ഷ​ന്‍റെ​യും കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് ഹി​സ്റ്റ​റി അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എ​റ​ണാ​കു​ളം ആ​ശീ​ർ​ഭ​വ​നി​ൽ ന​ട​ത്തി​യ ച​രി​ത്ര​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
1599ൽ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഉ​ദ​യം​പേ​രൂ​ർ സൂ​ന​ഹ​ദോ​സ് വി​ളി​ച്ചു​ചേ​ർ​ത്തു സ​ഭ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി വ്യ​ക്ത​മാ​യ ന​യ​ങ്ങ​ൾ​ക്കും നി​യ​മ​ങ്ങ​ൾ​ക്കും മെ​നെ​സി​സ് മെ​ത്രാ​പ്പോ​ലീ​ത്ത രൂ​പം കൊ​ടു​ത്തു. കേ​ര​ള​സ​ഭാ​മ​ക്ക​ളു​ടെ വി​ശ്വാ​സ​ജീ​വി​ത​ത്തി​നും സ​ഭ​യു​ടെ നി​യ​മ​സം​ഹി​ത​യ്ക്കും കെ​ട്ടു​റ​പ്പി​നും കാ​വ​ലാ​ളാ​യി വ​ർ​ത്തി​ക്കു​വാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞ​താ​യും ഡോ. ​ക​ള​ത്തി​പ്പ​റ​ന്പി​ൽ വ്യ​ക്ത​മാ​ക്കി.
കെ​എ​ൽ​സി​എ​ച്ച്എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​വ. ഏ​ബ്ര​ഹാം അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ മാ​ന​വി​ക​ദ​ർ​ശ​നം മെ​നെ​സി​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നെ​ന്നു ഡോ. ​കു​ര്യാ​സ് കു​ന്പ​ള​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.
കെ​ആ​ർ​എ​ൽ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ താ​ന്നി​ക്കാ​പ്പ​റ​ന്പി​ൽ, ഹെ​റി​ട്ടേ​ജ് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ആ​ന്‍റ​ണി പാ​ട്ട​പ്പ​റ​ന്പി​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജെ​ക്കോ​ബി, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ട്രീ​സാ, ക‌െ​എ​ൽ​സി​എ​ച്ച്എ കോ​ട്ട​പ്പു​റം രൂ​പ​താ സെ​ക്ര​ട്ട​റി പീ​റ്റ​ർ കു​രി​ശി​ങ്ക​ൽ, ജോ​സി സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.