എ​സ്എ​ൻ ജി​സ്റ്റി​ൽ ടെ​ക്നോ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ഇന്നും നാളെയും

12:07 AM Mar 31, 2017 | Deepika.com
ആ​ല​ങ്ങാ​ട് : പ​റ​വൂ​ർ മാ​ഞ്ഞാ​ലി ശ്രീ​നാ​രാ​യ​ണ​ഗു​രു ഇൻസ്റ്റിറ്റ്യൂട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ദേ​ശീ​യ​ത​ല ടെ​ക്നോ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് "ആ​ഗ്രേ​യ 2017' ഇ​ന്നും നാ​ളെ​യും ന​ട​ക്കും. വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ങ്കേ​തി​ക മി​ക​വ് തെ​ളി​യി​ക്കു​ന്ന സ്തൂ​പ​ങ്ങ​ൾ, കെ​ട്ടി​ട​ങ്ങ​ൾ, യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കൂ​ടാ​തെ സാം​സ്കാ​രി​ക​പ​ര​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളും ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. ന​ട​ൻ ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി വി​ശി​ഷ്ടാ​തി​ഥി​യാ​കും. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. കു​സു​മ​ൻ, പ്രി​ൻ​സി​പ്പ​ൽ വി. ​സു​രേ​ഷ്കു​മാ​ർ, മാ​നേ​ജ​ർ എം.​കെ. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.