നെടുമ്പാശേരി: ദളിത് യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച് ജയിലിലടച്ച ചെങ്ങമനാട് എസ്ഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചെങ്ങമനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് സ്റ്റേഷന് 200 മീറ്റര്‍ അകലെ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഏറ്റെടുക്കുകയോ, പഞ്ചായത്തിന് കച്ചീട്ട് നല്‍കുകയോ ചെയ്യാത്ത സ്വന്തം ഭൂമിയില്‍ കൃഷിയാവശ്യത്തിന് വാനം താഴ്ത്തിയ ദേശം കുന്നുംപുറം സ്വദേശി മഹേഷ് ബാലുവെന്ന യുവാവിനെയാണ് പഞ്ചായത്ത് വക റോഡില്‍ നാശനഷ്ടം വരുത്തിയെന്നാരോപിച്ച് എസ്ഐ മർദിച്ചത്. 25,000 രൂപ കോടതിയില്‍ കെട്ടിവെച്ച ശേഷമാണ് യുവാവിന് ജാമ്യം ലഭിച്ചത്.
എസ്ഐക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചത്. ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിക്കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. ഗുണ്ടയെ പോലെ ജനങ്ങളുടെ മേല്‍ കുതിരകയറുന്ന എസ്ഐക്കെതിരേ നടപടി എടുത്തില്ലെങ്കില്‍ ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് സമരം ശക്തമാക്കുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു.
അതേ സമയം റൂറല്‍ എസ്പിയുടെ കോടികളുടെ ബിനാമി സ്വത്ത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും, അതിനായി നയമനടപടികള് സ്വീകരിക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ അന്‍വര്‍സാദത്ത് എംഎല്‍എയും പറഞ്ഞു. ചെങ്ങമനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. പൗലോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.പി.ജോര്‍ജ്, ലത്തീഫ് പൂഴിത്തുറ, ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, അബ്ദുല്ലത്തീഫ്, ദിലീപ് കപ്രശേരി, എന്‍.എം. അമീര്‍, ആനന്ദ് ജോര്‍ജ്, പി.ബി. സുനീര്‍, പി.വൈ. വര്‍ഗീസ്, സി.വൈ. ശാബോര്‍, ഇ.കെ. വേണുഗോപാല്‍, കെ.എച്ച്. വില്‍ഫ്രഡ്, സരള മോഹനന്, ശ്രീദേവി മധു, ആശ ഏല്യാസ് , രാജേഷ് മടത്തിമൂല, ജെര്‍ളി കപ്രശേരി, ഷരീഫ് തുരുത്ത്, എ.എ. അബ്ദുറഷീദ്, നൗഷാദ് പാറപ്പുറം, കെ.എച്ച്. കബീര്‍, ശശി തോമസ്, എ.സി. ശിവന്, ഹുസൈന് കല്ലറക്കല്‍, മജീദ് പുറയാര്‍, മുഹമ്മദ് ഈട്ടുങ്ങല്‍, ജീമോന്‍ കയ്യാല തുടങ്ങിയവര്‍ നേതൃത്വം നല്കി.
കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
12:07 AM Mar 31, 2017 | Deepika.com