പച്ചക്കറിത്തൈ വിതരണോദ്ഘാടനം
12:07 AM Mar 31, 2017 | Deepika.com
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ എസ്സി വിഭാഗത്തിൽപെട്ട അയൽക്കൂട്ടങ്ങൾക്ക് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പച്ചക്കറി ത്തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.വൈ. ടോമി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ കുഞ്ഞമ്മ ജേക്കബ്, ജോജി കല്ലൂക്കാരൻ, പഞ്ചായത്തംഗം ബാബു സാനി, സിഡിഎസ് ചെയർപേഴ്സൻ ടെസി പോൾ, പി.എ. ജിനി എന്നിവർ പ്രസംഗിച്ചു.