സ്കൂൾ വാർഷികം നടത്തി
12:06 AM Mar 31, 2017 | Deepika.com
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് ജൂണിയർ കോളജ് വാർഷികം നടത്തി. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡീൻ പി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോയ്സ് മാന്പിള്ളിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ. ഡോ.ജോണ് എർണ്യാകുളത്തിൽ, പിറവം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് പൗലോസ് മാഞ്ഞാമറ്റം, ഫാ. ജോർജ് മുളങ്ങാട്ടിൽ, അദ്വൈത് സജീവ്, സെറാ കുരുവിള എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിദ്യർഥികളുടെ കലാപരിപാടികളും നടന്നു.