പോത്താനിക്കാട്: അടിവാട് സ്ഥാപിച്ചിരിക്കുന്ന ബിഎസ്എൻഎൽ ടവർ പ്രവർത്തന ക്ഷമമാക്കണമെന്ന് പല്ലാരിമംഗലം പൗരസമിതി യോഗം ആവശ്യപ്പെട്ടു.
സിഗ്നൽ ലഭിക്കാതെ വരുന്നതു നൂറുകണക്കിനു ബിഎസ്എൻഎൽ ഉപഭോക്താക്കളെ ഏറെ വലയ്ക്കുകയാണ്. അന്വേഷിക്കുന്പോൾ ജനറേറ്റർ തകരാറായതാണെന്നാണ് അധികൃതർ പറയുന്നത്.
കേടായ ജനറേറ്റർ മാറ്റി പുതിയതു സ്ഥാപിച്ച് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പു നൽകി. പ്രസിഡന്റ് ഷംസുദീൻ മംഗലത്ത് അധ്യക്ഷത വഹിച്ചു.
ബിഎസ്എൻഎൽ ടവർ പ്രവർത്തനക്ഷമമാക്കണം
12:06 AM Mar 31, 2017 | Deepika.com