മൂവാറ്റുപുഴ: വാഴക്കുളം ഹരിത ഫാർമേഴ്സ് ക്ലബിന്റെ പുതുജീവൻ പദ്ധതിയുടെ വിളവെടുപ്പ് ഉത്സവം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ രീതിയിൽ വിഷരഹിത കാർഷികോത്പ്പന്നങ്ങളുടെ ഉത്പാദനത്തിന് നേതൃത്വം നൽകുന്ന ക്ലബിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യമുള്ള സമൂഹത്തിനായി കാർഷിക കൂട്ടായ്മകൾ കൂടുതൽ ശക്തമാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു. പദ്ധതിക്ക് സൗജന്യമായി സ്ഥലം നൽകിയ ജോർജ് വണ്ടനാക്കരയെ എംഎൽഎ അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് ഡൊമിനിക് സ്കറിയ, കൃഷി ഓഫീസർ കെ.പി. സെലീനാമ്മ, പഞ്ചായത്തംഗം എൻ.ജെ. ജോർജ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ്, കെ.പി. ഏലിയാസ്, ചന്ദ്രകാന്ത് പൈ, ജോർജ് വണ്ടനാക്കര, കെ.സി. ജോസ്, ഫ്രാൻസിസ് കാരക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഹരിത ഫാർമേഴ്സ് ക്ലബ് മഞ്ഞള്ളൂർ കൃഷിഭവന്റെ സഹായത്തോടെ രണ്ടു വർഷം മുന്പാണ് പുതുജീവൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ കൃഷി രീതികളിലൂടെ ജൈവകാർഷിക ഉത്പന്നങ്ങളുടെ ഉത്പാനദവും വിപണനവും ക്ലബിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നുണ്ട്. സമൂഹത്തിന് ആരോഗ്യപ്രദമായ ജൈവകാർഷിക ഉത്പന്നങ്ങൾ കർഷകകൂട്ടായ്മയിലൂടെ കുറഞ്ഞ ചെലവിൽ വിപണിയിൽ എത്തിച്ചുനൽകുകയും സാധാരണക്കാരെയും സ്ത്രീകളെയും ജൈവകൃഷിയിലൂടെ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്.
ഹരിത ഫാർമേഴ്സ് ക്ലബ് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം
12:06 AM Mar 31, 2017 | Deepika.com