വിതുര: വാമനപുരം നദി മാലിന്യം കൊണ്ടു നിറയുന്നു. വിതുര-തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി വാമനാപുരം നദിയിലാണ്. ചെറ്റച്ചൽ വാവുപുര ജലസംഭരണിക്കു സമീപം കോഴി അവശിഷ്ടങ്ങൾ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ കശാപ്പുശാലയിലെ അവശിഷ്ടങ്ങളാണ് ഇവ. ഇത്തരത്തിൽ നദിയിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് പതിവാണ്.
നന്ദിയോട്-ആനാട് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയും വമനാപുരം നദിയിലാണ്.അനധികൃതമായി മാലിന്യങ്ങൾ ഒഴുക്കിവിടുന്ന സ്വകാര്യ വ്യവസായശാലകളെക്കുറിച്ച് നേരത്തെ പരാതിയുണ്ട്. നദിയിൽ കുളിക്കുന്നവരുടെ ശരീരത്തിൽ ചൊറിയും ചിരങ്ങും ഉണ്ടാകുന്നുണ്ട്. ഈ അവസ്ഥ പരിഹരിക്കാൻ പഞ്ചായത്തുകളും സർക്കാരും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാർ പറയുന്നത്.
വാമനപുരം നദി മാലിന്യത്താൽ നിറയുന്നു
11:53 PM Mar 30, 2017 | Deepika.com