പ​ത്മ​വി​ലാ​സം ലെ​യ്നി​ൽ പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാപിച്ചു; കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രമായി

11:53 PM Mar 30, 2017 | Deepika.com
പേ​രൂ​ർ​ക്ക​ട: വ​ഴ​യി​ല പ​ത്മ​വി​ലാ​സം ലെ​യി​നി​ൽ പു​തി​യ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ചു. ഇ​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി നീ​ണ്ടു​നി​ന്ന കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി. പേ​രൂ​ർ​ക്ക​ട ടാ​ങ്കി​ൽ​നി​ന്നു പ​ഴ​യ പൈ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വി​ടേ​ക്കു​ള്ള ജ​ല​വി​ത​ര​ണം. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​വി​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ലാ​യി​രു​ന്നു. ഇ​തി​നി​ടെ നി​ര​വ​ധി ത​വ​ണ അ​റ്റ​കു​റ്റ​പ്പ​ണി​യും പ​രി​ശോ​ധ​ന​യും ഈ ​ഭാ​ഗ​ത്തു ന​ട​ത്തി​യെ​ങ്കി​ലും കു​ടി​വെ​ള്ള​ത്തി​നു പ​രി​ഹാ​രം കാ​ണാ​നാ​യി​ല്ല. ഒ​ടു​വി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. പേ​രൂ​ർ​ക്ക​ട ടാ​ങ്കു മു​ത​ൽ പു​തി​യ ലൈ​ൻ സ്ഥാ​പി​ച്ചാ​ണ് കു​ടി​വെ​ള്ള പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ച്ച​ത്.