ശിവപുരാണ യജ്ഞം

11:53 PM Mar 30, 2017 | Deepika.com
നെയ്യാറ്റിൻകര: കൂട്ടപ്പന ശ്രീമഹാദേവർ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് ആരംഭിച്ച ശിവപുരാണ യജ്ഞം ദേവസ്വം ബോർഡ് അംഗം രാഘവൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിലെ ഉപക്ഷേത്രത്തിനു മുന്നിൽ ക്ഷേത്രം ഉപദേശക സമിതി സമർപ്പിച്ച തട്ടുവിളക്കുകളുടെ ഉദ്ഘാടനവും ദീപം തെളിയിച്ച് അദ്ദേഹം നിർവഹിച്ചു.ക്ഷേത്രം കോന്പൗണ്ടിന് നാലു വശങ്ങളിലും സമിതി സ്ഥാപിച്ച ഹൈമാസ്റ്റ് തെരുവു വിളക്കുകൾ സി.കെ. ഹരീന്ദ്രൻ എംഎൽഎ സ്വിച്ച് ഓണ്‍ ചെയ്തു. ഉപദേശക സമിതി പ്രസിഡന്‍റ് കൂട്ടപ്പന മഹേഷ്, സെക്രട്ടറി എസ്. പത്മകുമാർ, പ്രേമചന്ദ്രൻ, സുരേഷ്കുമാർ, ഹയഗ്രീവൻ, വിനോദ്കുമാർ, ശ്രീനിവാസൻപോറ്റി, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.