വെ​ള്ള​നാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തൂ​ക്ക​ം നടന്നു

11:52 PM Mar 30, 2017 | Deepika.com
വെ​ള്ള​നാ​ട്: വെ​ള്ള​നാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ധാ​ന ച​ട​ങ്ങാ​യ തു​ക്ക​ം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​രം​ഭി​ച്ചു.325 കു​ട്ടി​ക​ളാ​ണ് തൂ​ക്ക​ത്തിനു​ള്ള​ത്.
തൂ​ക്ക​വൃ​ത​ക്കാ​രു​ടെ കൈ​യി​ലേ​റി കു​രു​ന്നു​ക​ൾ തൂ​ക്ക​വി​ല്ലി​ൽ ക്ഷേ​ത്ര​ത്തി​ന് ചു​റ്റും വ​ലം വയ്​ക്കു​ന്ന​തൊ​ടെ തൂ​ക്ക​ം പൂ​ർ​ത്തി​യാ​കും. പ​ണ്ടാ​ര തൂ​ക്കം ഉ​ൾ​പ്പെ​ടെ ഈ ​വ​ർ​ഷം 326 തൂ​ക്ക​വൃ​ത​ക്കാ​ർ 24 മു​ത​ൽ ക്ഷേ​ത്ര കോ​മ്പൗ​ണ്ടി​ൽ താ​മ​സി​ച്ച് വൃ​ത​നു​ഷ്ട​ങ്ങ​ൾ ന​ട​ത്തി ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കു​ള​ത്തി​ൽ മു​ങ്ങി കു​ളി​ച്ച് രാ​വി​ലെ 5.30 നും ​രാ​ത്രി 9.30 നും ​ക്ഷേ​ത്ര​ന​ട​യി​ലെ പ്ര​ധാ​ന ച​ട​ങ്ങാ​യ ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വ്ര​തം നോ​ക്കി​യാ​ണ് കു​രു​ന്നു​ക​ളു​മാ​യി തൂ​ക്ക​വി​ല്ലി​ലേ​റു​ന്ന​ത്.
വ​ൻ ഭ​ക്ത​ജ​ന തി​ര​ക്കു​ള്ള ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും പോ​ലീസി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ക്ഷേ​ത്ര ഉത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​ർ ഇ​ന്ന​ലെ പ്രാ​ദേ​ശി​ക വ​ധി ന​ൽ​കി​യി​രു​ന്നു.