നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ മാലിന്യ മുക്തമാക്കുമെന്ന വാഗ്ദാനങ്ങൾ വാക്കിലൊതുങ്ങുന്നു

11:52 PM Mar 30, 2017 | Deepika.com
നെ​യ്യാ​റ്റി​ൻ​ക​ര: ന​ഗ​രം മാ​ലി​ന്യ​മു​ക്ത​മാ​ക്കു​മെ​ന്നും പ്ലാ​സ്റ്റി​ക് ര​ഹി​ത​മാ​ക്കു​മെ​ന്നു​മൊ​ക്കെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​ടെ അ​വ​കാ​ശ​വാ​ദം. പ​ക്ഷെ, ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ പോ​ലും ഈ ​വാ​ഗ്ദാ​ന​ത്തോ​ട് നീ​തി പു​ല​ർ​ത്തു​ന്ന കാ​ഴ്ച​ക​ളല്ല ഉള്ള​തെ​ന്ന​താണ് വി​രോ​ധാ​ഭാ​സം.
ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ ത​ന്നെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളു​ടെ നീ​ണ്ട നി​ര​യാ​ണ്. ഓ​ഫീ​സി​ലേ​യ്ക്ക് നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളു​മാ​യെ​ത്തു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​ത് ഈ ​ബോ​ർ​ഡു​ക​ളാണ്. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഏ​രിയായി​ലും ഉ​പ​യോ​ഗ​ശൂ​ന്യ​മെ​ന്ന് മു​ദ്ര കു​ത്തി​യ സാ​ധ​ന​സാ​മ​ഗ്രി​ക​ളാണ് നി​റ​യെ. മു​ക​ളി​ൽ കൗ​ണ്‍​സി​ൽ ഹാ​ളി​നോ​ട് ചേ​ർ​ന്ന ഗോ​വ​ണി​യി​ലും ക​സേ​ര​ക​ൾ വാ​രി​ക്കൂ​ട്ടി​യി​ട്ടു​ണ്ട്. ഇവ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​താ​ണ്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ​ല​യി​ട​ത്തും മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന പ്ര​വ​ണ​ത ഇ​പ്പോ​ഴും തു​ട​രു​ന്നു. പാ​ത​യോ​ര​ത്തെ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്.