"മാ​ങ്ങ, തേ​ങ്ങ, ച​ക്ക' ക്യാ​ന്പു​ക​ളു​മാ​യി ശു​ചി​ത്വ മി​ഷ​ൻ

11:44 PM Mar 30, 2017 | Deepika.com
ക​ൽ​പ്പ​റ്റ: വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "തേ​ങ്ങ, മാ​ങ്ങ, ച​ക്ക’ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.
നാ​ണ്യ​വി​ള​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം​മൂ​ലം അ​ന്യം​നി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഫ​ല​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് ക്യാ​ന്പി​ന് മാ​ങ്ങ, തേ​ങ്ങ, ച​ക്ക എ​ന്ന് പേരിട്ടിരി​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ, ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് അ​വ​ധി​ക്കാ​ല​ത്ത് ക്യാ​ന്പു​ക​ൾ ന​ട​ത്തു​ന്ന​ത്. യു​പി സ്കൂ​ൾ കു​ട്ടി​ക​ളെ​യും പ്ര​ത്യേ​ക ബാ​ച്ചാ​യി ഉ​ൾ​പ്പെ​ടു​ത്തും.
ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക​ര​ണം, ആ​രോ​ഗ്യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ പ്ര​ദ​ർ​ശ​നം, ക്വി​സ് എ​ന്നി​വ ഉ​ണ്ടാ​കും. ക്യാ​ന്പ് ദി​വ​സ​ങ്ങ​ളി​ലെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ന്പോ​സ്റ്റ് യൂ​ണി​റ്റി​ൽ നി​ക്ഷേ​പി​ക്കും. മാ​ലി​ന്യ​സം​സ്ക​ര​ണം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​നാ​ണി​ത്. ജൈ​വ​കൃ​ഷി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​ന് കൃ​ഷി​ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നും ജൈ​വ​വ​ളം, ജൈ​വ​കീ​ട​നാ​ശി​നി എ​ന്നി​വ​യെ​ക്കു​റി​ച്ച് നേ​രി​ട്ട് മ​ന​സി​ലാ​ക്കാനും കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കും.
മാ​ങ്ങ, തേ​ങ്ങ, ച​ക്ക എ​ന്നി​വ​കൊ​ണ്ടു​ണ്ടാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​ക​ളും നടക്കും. ഏ​പ്രി​ൽ 15 മു​ത​ലാണ് ക്യാന്പ് സംഘടിപ്പിക്കുക. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​ട്ടി​ക പ്രധാ​നാ​ധ്യാ​പ​ക​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി 10ന​കം ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോഓ​ർ​ഡി​നേ​റ്റ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണം.