പ​ൾ​സ് പോ​ളി​യോ: ജില്ലയിൽ 886 ബൂ​ത്തു​ക​ൾ ഒരുക്കും

11:44 PM Mar 30, 2017 | Deepika.com
ക​ൽ​പ്പ​റ്റ:​ അ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്നു ന​ൽ​കു​ന്ന​തി​നു ഏ​പ്രി​ൽ ര​ണ്ടി​ന് രാവിലെ എ​ട്ട് മു​ത​ൽ അ​ഞ്ച് വ​രെ ജി​ല്ല​യി​ൽ 886 ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഡി​എം​ഒ ഡോ. ​ആ​ർ.​വി​വേ​ക‌്കു​മാ​ർ അ​റി​യി​ച്ചു.
67,133 കു​ട്ടി​ക​ൾ​ക്കാ​ണ് തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 201 കു​ട്ടി​ക​ൾ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ്. പ​രി​ശീ​ല​നം ല​ഭി​ച്ച 1974 പേ​ർ ബൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രാ​യി​രി​ക്കും. ബൂ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ 83 സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ട്രാ​ൻ​സി​സ്റ്റ് ബൂ​ത്തു​ക​ളി​ൽ 15ഉം ​മൊ​ബൈ​ൽ ടീ​മി​ൽ 14ഉം ​സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ ഉ​ണ്ടാ​കും.
ര​ണ്ടി​നു വി​ട്ടു​പോ​യ കു​ട്ടി​ക​ൾ​ക്ക് മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ വീ​ടു​ക​ളി​ലെ​ത്തി വോ​ള​ണ്ടി​യ​ർ​മാ​ർ തു​ള്ളി​മ​രു​ന്ന് ന​ൽ​കും. ഇ​തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​നു 88 പേ​രു​ണ്ടാ​കും.​
ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ലും തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത 35 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 280 വോ​ള​ണ്ടി​യ​ർ​മാ​രെ വി​ന്യ​സി​ക്കും.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മാ​ന​ന്ത​വാ​ടി ബ​സ‌്സ്റ്റാ​ൻ​ഡി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി നി​ർ​വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വി​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് സം​സ്ഥാ​ന നി​രീ​ക്ഷ​ക ഡോ. ​സി​ന്ധു​ക​ല പ്ര​ഭാ​ഷ​ണം ന​ട​ത്തും.
വാർത്താസമ്മേളനത്തിൽ ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​വി.​ജി​തേ​ഷ്, ആ​രോ​ഗ്യ​കേ​ര​ളം ഡി​പി​എം ഡോ.​ബി. അ​ഭി​ലാ​ഷ്, ജൂ​ണി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി. ദീ​നീ​ഷ്, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ബേ​ബി നാ​പ്പ​ള്ളി, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഹം​സ ഇ​സ്മാ​ലി, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് സി.​സി. ബാ​ല​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.