വേ വിൻ ഓഫീസ് ഉദ്ഘാടനം ഇന്ന്
11:43 PM Mar 30, 2017 | Deepika.com
കൽപ്പറ്റ: വയനാട് ജില്ലയിലെ മുന്നൂറോളം കർഷകർ ചേർന്ന് രൂപീകരിച്ച കാർഷികോത്പാദന കന്പനിയായ വേ വിൻ കന്പനിയുടെ ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം കൊട്ടാരം ഹെയ്റ്റ്സിൽ രാവിലെ പത്തിന് കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ, കർഷകർ, സംഘടനാ പ്രതിനിധികൾ, ബാങ്ക് ഉദ്യോഗസ്ഥർ മറ്റ് ഉത്പാദക കന്പനി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.