പനമരം: റബ്ബർ ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടർ കാട്ടാന തകർത്തു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.
അമ്മാനി അഞ്ഞണിക്കുന്നിലെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് തകരന്പത്ത് രാജന്റെ സ്കൂട്ടർ ആണ് ആന തകർത്തത്. ആനവരുന്നത് കണ്ട് ഇയാൾ ഓടി രക്ഷപെട്ടു. നഷ്ടപരിഹാരം നൽകുമെന്ന് നെയ്ക്കുപ്പ ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ദിവസങ്ങളായി പുഞ്ചവയൽ, അമ്മാനി, മണൽവയൽ, പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യമാണ് അനുഭവപ്പെടുന്നത്.
കാട്ടാന സ്കൂട്ടർ തകർത്തു
11:43 PM Mar 30, 2017 | Deepika.com