ആ​റാം​മൈ​ൽ പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ

11:43 PM Mar 30, 2017 | Deepika.com
പൊ​ഴു​ത​ന: ആ​റാം​മൈ​ൽ ടൗ​ണി​ന് സ​മീ​പം തോ​ടി​നു കു​റു​കെയുള്ള പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. പൊ​ഴു​ത​ന - പ​ടി​ഞ്ഞാ​റ​ത്ത​റ റൂ​ട്ടി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ആ​ശ്ര​യി​ക്കു​ന്ന പാ​ല​മാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് പാ​ല​ത്തി​ന്‍റെ ക​ൽ​ക്കെ​ട്ടി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ക​ട​ന്നു​പോ​കു​ന്ന​ത് പാ​ല​ത്തി​ന്‍റെ അ​ടി​യി​ലൂ​ടെ​യാ​ണ്. പൈ​പ്പി​ന് ത​ക​രാ​ർ സം​ഭ​വി​ക്കു​ന്ന​താ​ണ് പാ​ല​ം അപകട നിലയിലാകാൻ കാ​ര​ണം. പാ​ല​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും അ​പാ​യ സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല.