ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ആം​ബു​ല​ൻ​സി​ൽ പ​രീ​ക്ഷ എ​ഴു​തി

11:14 PM Mar 30, 2017 | Deepika.com
ചെ​ങ്ങ​ന്നൂ​ർ: ആം​ബു​ല​ൻ​സി​നു​ള്ളി​ൽ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി വി​ദ്യാ​ർ​ഥി. കോ​ടു​കു​ള​ഞ്ഞി രാ​ജ​രാ​ജേ​ശ്വ​രി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഷെ​റീ​ഫ്(15)​ആ​ണ് അ​വ​ശ​നി​ല​യി​ലും പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യ മു​ള​ക്കു​ഴ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഷെ​റീ​ഫി​നു പ​രീ​ക്ഷ​യെ​ഴു​താ​ൻ പ്ര​യാ​സം നേ​രി​ടു​ന്ന​തു ക​ണ്ടു സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും മു​ൻ​കൈ​യെ​ടു​ത്ത് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി ആം​ബു​ല​ൻ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ​ത്തി.​അ​പ​ക​ട​ത്തി​ൽ ഇ​രു​കൈ​ക​ൾ​ക്കും കാ​ലി​നും ത​ല​യ്ക്കും മു​ഹ​മ്മ​ദ് ഷെ​റീ​ഫി​ന് പ​രി​ക്കേ​റ്റി​രു​ന്നു. പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തി​യി​രു​ന്ന മു​ഹ​മ്മ​ദ് ഷെ​റീ​ഫി​ന് പ​രീ​ക്ഷ എ​ഴു​താ​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ക്ലാ​സ് ടീ​ച്ച​ർ കൂ​ടി​യാ​യ സി​ന്ധു കെ. ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ദ്ധ്യാ​പ​ക​ർ ഏ​ർ​പ്പെ​ടു​ത്തി.
പ​രീ​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക ആം​ബു​ല​ൻ​സി​നു സ​മീ​പം മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. കൈ​യി​ലെ പ​രി​ക്കു​കാ​ര​ണം പേ​ന പി​ടി​ച്ച് എ​ഴു​താ​ൻ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യെ​ങ്കി​ലും ന​ല്ല രീ​തി​യി​ൽ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ച്ചെ​ന്ന് മു​ഹ​മ്മ​ദ് ഷെ​രീ​ഫ് പ​റ​ഞ്ഞു.