ചേർത്തല: സെവൻ ഹീറോസ് ക്ലബ്് നേതൃത്വത്തിൽ മേയ് 13നും 14നും ചേർത്തലയിൽ സംസ്ഥാനതല കബഡി ടൂർണമെന്റ് നടത്തും. കബഡിതാരങ്ങളായിരുന്ന മധു, റോയി, ഹെഗൽ, ലാരി എന്നിവരുടെ സ്മരണാർഥം ശ്രീനാരായണ മെമ്മോറിയൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് മത്സരം.
സ്വാഗതസംഘ രൂപവത്കരണയോഗത്തിൽ ഡിവൈൻ ചിദംബരൻ അധ്യക്ഷനായി. എൻ.ആർ ബാബുരാജ്, എസ്. ജയപാൽ, എസ്. സിജു, ബൈജു എന്നിവർ സംസാരിച്ചു.
എൻ.ആർ ബാബുരാജ് -ചെയർമാൻ, മനു സി. പുളിക്കൽ-ജനറൽ കണ്‍വീനർ, ബി.ഭാസി, പി.ഉണ്ണിക്കൃഷ്ണൻ, ജ്യോതിഷ് ഡി ഭട്ട്, എം.സി കൃഷ്ണകുമാർ, കെ.ടി മധു, അജയൻ, രാജീവ്, അൻസാരി വി യൂസഫ്, വിജയകുമാർ, ഡോ. ഡീവർ പ്രഹ്ലാദ്, എം.ജി സുരേഷ്, രഞ്ജിത്ത്-വിവിധ കമ്മിറ്റി കണ്‍വീനർമാർ എന്നിവരെ തിരഞ്ഞെടുത്തു.
കബഡി ടൂർണമെന്റ്
11:14 PM Mar 30, 2017 | Deepika.com