ചേർത്തല: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ചേർത്തല നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കോണ്ഡഗ്രസ് നേതാവും ഡികെടിഎഫ് സ്ഥാപക പ്രസിഡന്റുമായിരുന്ന എം. അലിയാർ അനുസ്മരണം നടത്തും.
31നു രാവിലെ ഒന്പതിനു ചേർത്തല എൻഎസ്എസ് യൂണിയൻ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ പ്രസിഡന്റ് സി.എൻ ഒൗസേഫ് അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ അനുസ്മരണപ്രഭാഷണം നടത്തും. കെപിസിസി ജനറൽസെക്രട്ടറി സി.ആർ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും
അലിയാർ അനുസ്മരണം
11:12 PM Mar 30, 2017 | Deepika.com