കടമ്മനിട്ട അനുസ്മരണം
10:57 PM Mar 30, 2017 | Deepika.com
വണ്ണപ്പുറം: കവിത ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ലൈബ്രറിയിൽ കടമ്മനിട്ട അനുസ്മരണ യോഗവും അവാർഡ് ജേതാക്കളായ സുകുമാർ അരിക്കുഴയ്ക്കും തൊമ്മൻകുത്ത് ജോയിക്കും സ്വീകരണവും കവിയരങ്ങും നടത്തും. ലൈബ്രറി വൈസ് പ്രസിഡന്റ് ഷിജോ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്യും. ബാബു പള്ളിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് മെംബർമാരായ ലീല തങ്കൻ, ജഗദമ്മ വിജയൻ, ഷൈനി റെജി എന്നിവർ പ്രസംഗിക്കും. ലൈബ്രറി സെക്രട്ടറി ജേക്കബ് ജോൺ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം റാണി ജോസ് നന്ദിയും പറയും.