ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു

10:57 PM Mar 30, 2017 | Deepika.com
തൊ​ടു​പു​ഴ: പെ​രു​ന്പി​ള്ളി​ച്ചി​റ പ​ഞ്ചാ​യ​ത്ത് എ​ൽ​പി സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പി​ച്ചു. പൂ​ർ​വാ​ധ്യാ​പ​ക - വി​ദ്യാ​ർ​ഥി സം​ഗ​മം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ പൂ​ർ​വാ​ധ്യാ​പക വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന് റി​യാ​ലി​റ്റി​ഷോ താ​രം ഇ​പ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി. ജൂ​ബി​ലി സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് നി​സാ​ർ പ​ഴേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജെ​സി കെ. ​ജോ​ർ​ജ് ജൂ​ബി​ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജൂ​ബി​ലി പ​ത്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​നോ​ജ് ത​ങ്ക​പ്പ​നും കൈ​യെ​ഴു​ത്തുമാ​സി​ക വാ​ർ​ഡ് മെം​ബ​ർ ബീ​മ അ​ന​സും പ്ര​കാ​ശ​നം ചെ​യ്തു. എം.​എം മാ​ത്യു സ്വാ​ഗ​ത​വും പി.​എം. അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.