വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

10:55 PM Mar 30, 2017 | Deepika.com
പ​ന്നി​മ​റ്റം: വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ 13,42,45,116 രൂ​പ​യു​ടെ വ​ര​വും 11,97,83,500 രൂ​പ​യു​ടെ ചെ​ല​വും 1,44,61,616 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​ക്ക് 21 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, മ​ത്സ്യ​കൃ​ഷി വി​ക​സ​ന​ത്തി​ന് 20 ല​ക്ഷം രൂ​പ​യും ഉ​ൽ​പാ​ദ​ന​മേ​ഖ​ല​യി​ൽ 55 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​സ്‌​സി, എ​സ്ടി പ​ഠ​ന നി​ല​വാ​ര​മു​യ​ർ​ത്തു​ന്ന​തി​നു 28 ല​ക്ഷം രൂ​പ​യും നീ​ക്കി വ​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​രം​ഗ​ത്തി​ന് 38.5 ല​ക്ഷം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള ലൈ​ഫ് പ​ദ്ധ​തി​യു​മാ​യി ഭ​വ​ന നി​ർ​മാ​ണം, സാ​മൂ​ഹ്യ​സു​ര​ക്ഷ, ഭ​വ​ന വാ​യ്പ പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ 42.5 ല​ക്ഷം രൂ​പ​യും വൈ​ദ്യു​തി ഊ​ർ​ജ സം​ര​ക്ഷ​ണ മേ​ഖ​ല​യ്ക്കാ​യി 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ആം​ഗ​ൻ​വാ​ടി പോ​ഷ​കാ​ഹാ​ര​ത്തി​ന് 23 ല​ക്ഷ​വും സേ​വ​ന മേ​ഖ​ല​ക​ൾ​ക്കാ​യി 37285000 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
റോ​ഡ്, കെ​ട്ടി​ടം, ക​ലു​ങ്ക്, പാ​ലം, കു​ടി​വെ​ള്ള സ്രോ​ത​സ് നി​ർ​മി​തി ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ല​ധ​ന ആ​സ്തി സൃ​ഷ്ടി​ക്കു​ന്ന​തി​ന് 11504400 രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.