സ്നേഹവീടിന്‍റെ താക്കോൽദാനം നടത്തി

10:55 PM Mar 30, 2017 | Deepika.com
ക​രി​മ​ണ്ണൂ​ര്‍: സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​മ്മു​വി​നും അ​ല്ലു​വി​നും ജേ​ക്ക​ബി​നും സ്വ​പ്‌​ന​ഭ​വ​നം സ്വ​ന്ത​മാ​യി.
സ​ഹപാ​ഠി​ക്കൊ​രു സ്‌​നേ​ഹ​വീ​ട് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂണി​റ്റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്, സൗ​ഹൃ​ദ ക്ല​ബ്, പി​ടി​എ, അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്ന​ലെ സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു.
ക​രി​മ​ണ്ണൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ ഈ ​പ​ദ്ധ​തി പ്ര​കാ​രം മൂ​ന്നു ഭ​വ​ന​ങ്ങ​ള്‍ മൂ​ന്നു​വ​ര്‍​ഷ​മാ​യി പ​ണി​തു ന​ല്‍​കി. ഈ ​വ​ര്‍​ഷം വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന അ​മ്മു​വി​നും അ​ല്ലു​വി​നും ജേ​ക്ക​ബി​നും മാ​താ​പി​താ​ക്ക​ള്‍​ക്കു​മാ​യി നാ​ലു സെ​ന്‍റ് ഭൂ​മി​യി​ല്‍ വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു.
ഇ​ന്നു സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന പ്രി​ന്‍​സി​പ്പ​ല്‍ മാ​ത്യു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ഈ ​ഭ​വ​ന​ങ്ങ​ള്‍ പ​ണി​തീ​ര്‍​ത്ത​ത്. എംഎ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്നും അ​നു​വ​ദി​ച്ച അ​ഞ്ചുല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​നാ​യി നി​ര്‍​മി​ച്ച ക​ംപ്യൂ​ട്ട​ര്‍ ലാ​ബി​ന്‍റെ​യും ര​ണ്ടു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച – ശീ​തീ​ക​രി​ച്ച ഹൈ​സ്‌​കൂ​ള്‍ ലാ​ബി​ന്‍റെയും ഉ​ദ്ഘാ​ട​നം പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​ജോ പോ​ള്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ടീ​ച്ച​ര്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ദേ​വ​സ്യ, പിടിഎ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു, എംപിടി​എ പ്ര​സി​ഡ​ന്‍റ് ടി​.ജി. റീ​ജ, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ള്‍ കു​ഴി​പി​ള്ളി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​യിക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ മാ​ത്യു സ്റ്റീ​ഫ​ന്‍ സ്വാ​ഗ​ത​വും, എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബി​ന്ദു ​പി. കു​ര്യാ​ക്കോ​സ് ന​ന്ദി​യും പറഞ്ഞു.