തൊടുപുഴ: സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷന്റെയും ഫുട്ബോൾ െ പ്ലയേഴ്സ് അസോസിയേഷൻ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ പരിശീലന ക്യാന്പിലേക്ക് കായിക താരങ്ങളെ തെരഞ്ഞെടുത്തു. പങ്കെടുക്കുന്നവർ നാളെ രാവിലെ എട്ടിനു മുതലക്കോടം സെന്റ് ജോർജ് ഗ്രൗണ്ടിൽ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഫോട്ടോയുമായി എത്തിച്ചേരണമെന്നു ക്യാന്പ് കോ-ഓർഡിനേറ്റർ സലിംകുട്ടി അറിയിച്ചു. അഞ്ചുമുതൽ 17 വയസുവരെ പ്രായമുള്ള താരങ്ങൾക്ക് ട്രയൽസിൽ പങ്കെടുക്കാം. സെലക്ഷൻ ലഭിക്കുന്നവർക്ക് ഏപ്രിൽ രണ്ടുമുതൽ മെയ് 13 വരെയാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ, സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ തൊടുപുഴ, ഇടുക്കി ജില്ല ഫുട്ബോൾ അസോസിയേഷൻ സ്പോർട്സ് കൗൺസിൽ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാന്പിൽ സ്പോർട്സ് മെഡിസിൻ, ന്യൂട്രീഷ്യൻ, യോഗ എന്നിവക്ക് പ്രത്യേക ക്ലാസുകൾ നടത്തും. സ്പോർട്സ് സൈക്കോളജിസ്റ്റ് സുരേഷ്കുട്ടി, കേരള ബ്ലാസ്റ്റേഴ്സ് ടീം ഡോക്ടർ ഷിബു വർഗീസ്, സ്പോർട്സ് ആയുർവേദ ഡോ. മാത്യൂസ് വെന്പിള്ളി, ഡോ. മിനി മോഹൻ എന്നിവർ ക്ലാസുകൾ നയിക്കും. ഫോൺ: 8137874881.
സമ്മർ ഫുട്ബോൾ പരിശീലന ക്യാന്പ്
10:55 PM Mar 30, 2017 | Deepika.com